ആനക്കര : പട്ടാമ്പി താലൂക്കുപരിധിക്കുള്ളിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജല അതോറിറ്റി തൃത്താല സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ക്രമീകരണമേർപ്പെടുത്തി.
കാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. മീറ്റർ റീഡർമാർ സ്പോട്ട് ബില്ലിങ് എടുക്കില്ലെന്നും മുൻമാസങ്ങളിലെ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് നൽകുമെന്നും അസി. എക്സി. എൻജിനിയർ അറിയിച്ചു. ഉപഭോക്താൾക്ക് വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ പേമെന്റ് സംവിധാനമായ http://epay.kwa.kerala.gov.in വഴി വെള്ളക്കരമടയ്ക്കാം.