ആനക്കര : തൃത്താല ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിൽ 2020-21 അധ്യയനവർഷത്തേക്ക് പ്ലസ് വൺ (സയൻസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറം ജൂലൈ 22-ന് സ്കൂൾ ഓഫീസിൽ ലഭ്യമാകും. അപേക്ഷകർ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ആധാർകാർഡിന്റെ കോപ്പി, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ നൽകണം. അപേക്ഷകൾ gmrhssthrithalagirls@gmail.com എന്ന ഇ-മെയിലിലോ, ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി, ആനക്കര (പി.ഒ.), 679551. എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് 20 ആണ്. ഫോൺ: 9497629354, 8075031084.