ആനക്കര : എം.ടി. വാസുദേവൻനായരുടെ കൃതികളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി കൂടല്ലൂർ സ്കൂൾ നടപ്പാക്കുന്ന 'ഹൃദയപൂർവം എം.ടി'ക്ക് പരിപാടിക്ക് തുടക്കമായി. വിദ്യാർഥികൾക്ക് വായിക്കാൻ ഇഷ്ടമുള്ള എം.ടി. കൃതികൾ വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിയാണിത്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് വീട്ടിലെത്തിക്കുന്നത്.
ഇതോടനുബന്ധിച്ച് എം.ടി. കൃതികളെ ആസ്പദമാക്കി ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിക്കും