ആനക്കര : ആനക്കര ശാഖ മുസ്‌ലിംലീഗ് ഓഫീസ് തൃത്താല നിയോജകമണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എസ്.എം.കെ. തങ്ങൾ ഉദ്ഘാടനംചെയ്തു. പുല്ലാര മുഹമ്മദ് അധ്യക്ഷനായി. കെ.പി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സി. അബ്ദു , കരുണാകരൻ, അഡ്വ. ബഷീർ, പി.എം. മുനീബ് ഹസൻ, ബഷീർ പാറക്കൽ, സി.പി. മാനു, യു. ഷമീർ, മുഹ്സിൻ കോണിക്കൽ, എം.പി. മുഹമ്മദ് അലി, സുലൈമാൻ ആനക്കര, ദിൽഷാദ് എന്നിവർ സംസാരിച്ചു.