ആനക്കര : നാഗലശ്ശേരി പഞ്ചായത്തിലെ നിർധനരായ കിടപ്പുരോഗികൾക്ക് മരുന്നുകളെത്തിച്ചുനൽകാൻ പെരിങ്ങോട് പെൻസിൽ ചാരിറ്റബിൾ സൊസൈറ്റി ബിരിയാണിഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിനാവശ്യമായ അരി വി.ടി. ബൽറാം എം.എൽ.എ. നൽകി. പെൻസിൽ ചെയർമാൻ എ.കെ. ഷാനിബ്, ഇ.എം. ആബിദ്, അബ്ദുൽകരീം, സിന്ധു സുധീർ, റിയാസ് മണിയാറത്ത്, ഗൗതംദാസ് കറ്റശ്ശേരി, ഷഹസാദ്, ഷാഫി, റഹീം, ഹൈദർ മാനംകണ്ടത്ത് എന്നിവർ നേതൃത്വംനൽകി.
ഓങ്ങല്ലൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഓങ്ങല്ലൂരിൽ സി.ഐ.ടി.യു.വിന്റെ ആഭിമുഖ്യത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തി. സി.ഐ.ടി.യു. സംസ്ഥാനകമ്മിറ്റി അംഗം എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.പി. വിനയകുമാർ, എ.വി. സുരേഷ്, ടി.വി. ഗിരീഷ്, എം.ആർ. ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.