ആനക്കര : ആനക്കര പഞ്ചായത്ത് കൃഷിഭവന്റെ കീഴിലെ സംഘകൃഷി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാർ ഉദ്ഘാടനംചെയ്തു. സുഭിക്ഷകേരളം, തൃത്താല ബ്ലോക്ക് പഞ്ചായത്ത് സംഘകൃഷി വികസനം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് കൃഷി നടത്തുന്നത്. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഹാരിഫ്, മിനി, പ്രഭാവതി, കൃഷി ഓഫിസർ സുരേന്ദ്രൻ എം.പി., കുടുംബശ്രീ ചെയർപേഴ്സൺ സുഭദ്ര തുടങ്ങിയവർ സംസാരിച്ചു.