ആനക്കര : ജൂലായ് ആറിന് ആരംഭിക്കുന്ന ഡി.എഡ്./ഡി.എൽ.എഡ്. പരീക്ഷകൾക്ക് ആനക്കര ഡയറ്റിൽ അനുവദിച്ച പരീക്ഷാകേന്ദ്രം ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിയതായി ഡയറ്റ് പ്രിൻസിപ്പൽ അറിയിച്ചു.
അധ്യാപക ഒഴിവ്
തൃത്താല : തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ വേണം. പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഹിന്ദി, അറബിക് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യതയുള്ളവർ ബയോഡാറ്റ trithalacollege@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലായ് 14-നുമുമ്പ് അയയ്ക്കണം. ഫോൺ: 0466 2270335, 2270353.
കൂടിക്കാഴ്ച മാറ്റി
ഒറ്റപ്പാലം : പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് റവന്യൂ ഡിവിഷണൽ ഓഫീസിൽ ചൊവ്വാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച 16-ലേക്ക് മാറ്റി. സമയക്രമവും മറ്റ് നിബന്ധനകളും മുൻനിശ്ചയിച്ച പ്രകാരമാണെന്ന് സബ് കളക്ടർ അറിയിച്ചു.