ആനക്കര : വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യത്തിനായി കുമരനല്ലൂർ കെ. ഗോവിന്ദൻകുട്ടിമേനോൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തൃത്താലമേഖലയിലെ നാല് വിദ്യാർഥികൾക്ക് ടെലിവിഷൻസെറ്റുകൾ നൽകി. വി.ടി. ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ പി. അബ്ദുള്ള അധ്യക്ഷനായി. സി.പി. മോഹനൻ, പി.വി. മുഹമ്മദാലി, കെ. അശോകൻ, എം.എം. സേതുമാധവൻ, കെ. അബ്ദുൾഖാദർ, കപ്പൂർ പഞ്ചായത്തംഗം കെ. സ്മിത, വി. അബ്ദുള്ളക്കുട്ടി, പി.പി. കബീർ, യു.കെ. അലി, സി. നിസാർ എന്നിവർ സംസാരിച്ചു.
ആനക്കര : വ്യാപാരിവ്യവസായി കോൺഗ്രസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി ടെലിവിഷൻ നൽകി. വി.ടി. ബൽറാം എം.എൽ.എ. ടി.വി. കൈമാറി. വ്യാപാരിവ്യവസായി കോൺഗ്രസ് തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ് ഒ.എം. റസാഖ്, പി.വി. മുഹമ്മദാലി, ഷമീർ അരിക്കാട്, ഫൈസൽ പറക്കുളം, ഷബീർ നെരവൻകുന്ന്, ഷിധിൻ കളത്തിലവളപ്പിൽ എന്നിവർ പങ്കെടുത്തു.
തിരുമിറ്റക്കോട് : വെള്ളടിക്കുന്ന് കോൺഗ്രസ് കമ്മിറ്റിയുടെ ടെലിവിഷൻ വിതരണം വി.ടി. ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. വാഹിദ് അധ്യക്ഷനായി. തിരുമറ്റക്കോട് മണ്ഡലം പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി, വിനോദ്, നിഷ വിജയൻ, റംഷാദ് എന്നവർ സംസാരിച്ചു.
നാഗലശ്ശേരി : ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് പ്രവാസി കോൺഗ്രസ് നാഗലശ്ശേരി മണ്ഡലം കമ്മിറ്റി ടെലിവിഷൻ നൽകി. ബാബ മാളിയേക്കൽ, ഹൈദർ, ഷംസുദീൻ, രവി മാരാത്ത്, റിയാസ്, ഷാനിബ്, കരീം, മോഹനൻ എന്നിവർ സംസാരിച്ചു.