ആനക്കര : പുനർനിർമാണം പൂർത്തിയായ പറക്കുളം അരിക്കാട് മസ്ജിദുത്തഖ്‌വ നയ്യൂർ മഹല്ല് ഖാദി ഇസ്മാഈൽ മുസ്‌ലിയാർ കുമരനല്ലൂർ ഉദ്ഘാടനം ചെയ്തു. നയ്യൂർ മഹല്ല് പ്രസിഡന്റ് പി. അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനായി. അബ്ബാസ് അലി തങ്ങൾ പ്രാർഥനകൾക്ക് നേതൃത്വം നൽകി.
ഹാഫിള് മിദ്‌ലജ് ഖിറാ അത്തും റഷീദ് അസ്ഹരി പാലത്തറ പ്രഭാഷണവും നടത്തി. മസ്ജിദ് പ്രസിഡന്റ് വി. അബ്ദുള്ളക്കുട്ടി, സെക്രട്ടറി വി. അലി എന്നിവർ സംസാരിച്ചു.