ആനക്കര : ദേശിയ ഡോക്ടർ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി തൃത്താല ഏരിയാ സമിതി മേഖലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരെ ആദരിച്ചു.
ടി.കെ. അബ്ദുൽഖാദർ, കെ.വി. മുഹമ്മദ്, സക്കീർ ഒതളൂർ, ജസീർ പറക്കുളം എന്നിവർ നേതൃത്വംനൽകി.
പട്ടാമ്പി : എ.ബി.വി.പി. പട്ടാമ്പിനഗർ സമിതി പട്ടാമ്പി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ സീനിയർ ഡോക്ടറായ എ.കെ. മുഹമ്മദിനെ ആദരിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറി എൻ.വി. അരുൺ, നഗർ സെക്രട്ടറി സി. ഗോകുൽ എന്നിവർ നേതൃത്വംനൽകി.