ആനക്കര : ഓട്ടോ-ടാക്സി-ടെമ്പോ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു.) തൃത്താല ഡിവിഷൻ കമ്മിറ്റി കൂറ്റനാട് ബി.എസ്.എൻ.എൽ. ഓഫീസിനുമുന്നിൽ സമരം നടത്തി. ഓട്ടോ-ടാക്സി-ടെമ്പോ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. പ്രദീപ് ഉദ്ഘാടനംചെയ്തു. ഡിവിഷൻ കമ്മിറ്റി പ്രസിഡൻറ് ടി.പി. മുഹമ്മദ് അധ്യക്ഷനായി. പെട്രോളിന്റെയും ഡീസലിന്റെയും വില വർധന പിൻവലിക്കുക, ഓട്ടോ-ടാക്സി യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കുക, ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും സബ്സിഡി നിരക്കിൽ പെട്രോളും ഡീസലും വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.