ആനക്കര : ഇന്ധനവില വർധനവിനെതിരേ ഐ.എൻ.ടി.യു.സി. പട്ടിത്തറമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിത്തറ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി. എക്സിക്യുട്ടീവ് അംഗം വി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി. ബാലൻ അധ്യക്ഷനായി.
പള്ളിപ്പുറം : ഇന്ധനവില വർധനയ്ക്കെതിരേ ഐ.എൻ.ടി.യു.സി. പരുതൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം പോസ്റ്റോഫീസിനുമുന്നിൽ ധർണനടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ഫൈസൽ അധ്യക്ഷനായി.