ആനക്കര : റോഡിലെ കുഴികൾ വാഹനയാത്രക്കാർക്ക് അപകടക്കെണിയാകുന്നു. പടിഞ്ഞാറങ്ങാടി-എടപ്പാൾ റോഡിലെ പെട്രോൾപമ്പിന് സമീപമുള്ള കുഴികളാണ് അപകടക്കെണിയാകുന്നത്.
റോഡിന് സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളും ചെളിവെള്ളത്താൽ ദുരിതമനുഭവിക്കുണ്ട്. റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലന്നാണ് നാട്ടുകാരുടെ പരാതി.വരുംദിവസങ്ങളിൽ പടിഞ്ഞാറങ്ങാടി-എടപ്പാൾ റോഡിലെ കുഴികൾ താത്കാലികമായി അടയ്ക്കുമെന്ന് തൃത്താല പി.ഡബ്ല്യു.ഡി. എ.ഇ. സനൽതോമസ് പറഞ്ഞു.