ആനക്കര : ഇന്ധനവില വർധനയ്ക്കെതിരേ സി.പി.എം. ആനക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പിടി പോസ്റ്റോഫീസിനുമുന്നിൽ ധർണ നടത്തി. സി.പി.എം. തൃത്താല ഏരിയാ കമ്മിറ്റിയംഗം എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാലൻ അധ്യക്ഷനായി.
തൃത്താല : ഇന്ധനവില വർധനക്കെതിരേ ഓൾ ഇന്ത്യ അൺ ഓർഗനൈസ്‌ഡ് വർക്കേഴ്സ് കോൺഗ്രസ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. കൂറ്റനാട് പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം വി.ടി. ബൽറാം എം.എൽ.എ. ഉദ്ഘാടനംചെയ്തു. എ.ഐ.യു.ഡബ്ല്യു.സി. ജില്ലാ പ്രസിഡന്റ് പി.വി. മുഹമ്മദാലി അധ്യക്ഷനായി.