ആനക്കര : തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ആനക്കര കൃഷിഭവനിൽ നടക്കുന്ന ദ്വിദിന ഞാറ്റുവേലച്ചന്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാർ ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷനായി. കൃഷി ഓഫിസർ എം.പി. സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ കെ. വിജയൻ, സി.ടി. സൈതലവി, രാജു, ചന്ദ്രൻ, കൃഷി അസിസ്റ്റൻറ് ഗിരീഷ്, ഹരിപ്രിയ, സീന, രവീന്ദ്രൻ, സൈതലവി എന്നിവർ സംബന്ധിച്ചു.
ആനക്കര : തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ചാലിശ്ശേരി കൃഷിഭവനിൽനടന്ന ഞാറ്റുവേലച്ചന്തയും കർഷകസഭയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസൽ ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് ആനിവിനു അധ്യക്ഷയായി. കൃഷി ഓഫീസർ സഹന, കോയക്കുട്ടി, ചിന്നു, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ മനോജ്, രജനി എന്നിവർ സംസാരിച്ചു.