അഗളി: സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം പാലക്കാടിന്റെ സഹായത്തോടെ അട്ടപ്പാടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എയ്ഡ്സ് ദിന ബോധവത്കരണ സെമിനാർ നടത്തി. അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജൂഡ് അധ്യക്ഷനായി. വിവിധ വിദ്യാലയങ്ങൾ അവതരിപ്പിച്ച കലാപരിപാടികളിൽ കൂക്കംപാളയം സെന്റ് പീറ്റേഴ്സ് സ്കൂൾ ഒന്നാംസ്ഥാനം നേടി. തുടർന്ന്, അഗളി ആശുപത്രിയിൽനിന്ന് ഗൂളിക്കടവിലേക്ക് ആരോഗ്യബോധവത്കരണ റാലി നടത്തി. ഫ്ലാഷ്മോബുമുണ്ടായി. അഗളി സി.എച്ച്.സി. സൂപ്രണ്ട് ഡോ. ജൂഡ് ജോസ് തോംപ്സൺ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുറഹ്മാൻ, ആശുപത്രി പി.ആർ.ഒ. തോംസൺ ചാക്കോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.