മണ്ണാർക്കാട് : പത്താംക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന് മുസ്‌ലിം സർവീസ് സൊസൈറ്റി യൂത്ത് വിങ്‌ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂത്ത് വിങ്‌ ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഫഹദ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എ. ഹുസ്‌നി മുബാറക് അധ്യക്ഷനായി.