പാലക്കാട് : കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ തേനൂർ യങ് മെൻസ് അസോസിയേഷൻ ലൈബ്രറി ആദരിച്ചു. തേനൂർ ഗവ. പോപ്പുലേഷൻ പ്രോജക്ട് സബ് സെന്ററിലെ ആരോഗ്യ പ്രവർത്തകരെയാണ് ആദരിച്ചത്. ജെ.പി.എച്ച്.എൻ. പി. ശ്രീകല, ആശാവർക്കർമാരായ ഒ.ടി. രാധാമണി, എ.പി. ജയന്തി, പി. കല്യാണിക്കുട്ടി, പി.വി. സജിത, പി.കെ. ശ്രീദേവി, യു.വി. കോമളം, ലൈബ്രറി പ്രസിഡന്റ് കെ.കെ. ഷൺമുഖദാസ്, സെക്രട്ടറി ടി.വി. രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.