പാലക്കാട് : ശനിയാഴ്ച ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ സൗജന്യ ആർ.ടി.പി.സി.ആർ. പരിശോധന നടക്കും. രാവിലെ 9:30 മുതൽ വൈകീട്ട് നാലുവരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാകേന്ദ്രങ്ങൾ

ആലത്തൂർ-പുതിയ ബസ് സ്റ്റാൻഡ്, ആലത്തൂർ ടൗൺ, കൊല്ലങ്കോട്-രാജാസ് ഹയർസെക്കൻഡറി സ്കൂൾ, കുമരംപുത്തൂർ-ജി.എൽ.പി.എസ്. വട്ടമ്പലം (9:30 മുതൽ 1.00 വരെ), ജി.എൽ.പി.എസ്. പള്ളിക്കുന്ന് (2.00 മുതൽ 4.30 വരെ), മലമ്പുഴ-പ്രാഥമികാരോഗ്യ കേന്ദ്രം, പിരായിരി-ഗ്രാമപ്പഞ്ചായത്ത് കല്യാണമണ്ഡപം, അനങ്ങനടി-ഗവ. ഹയർസെക്കൻഡറി സ്കൂൾ, വണ്ടാഴി-ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ.