പാലക്കാട് : മരുതറോഡ് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വിദ്യാർഥികളിൽ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ സന്പൂർണ എ പ്ലസ് നേടിയവരെ അനുമോദിക്കും. താത്പര്യമുള്ളവർ മാർക്ക്‌ലിസ്റ്റ്, റേഷൻകാർഡ് എന്നിവയുടെ പകർപ്പും പാസ്പോർട്ട്‌സൈസ് ഫോട്ടോയും ഫോൺനമ്പറും സഹിതം ഓഗസ്റ്റ് നാലിനകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.