കോങ്ങാട് : മാഞ്ചേരിക്കാവിന് സമീപം ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

സ്കൂട്ടർ യാത്രക്കാരായ കോങ്ങാട് തൃപ്പലമുണ്ട മണികണ്ഠൻ (32), കോങ്ങാട് മുച്ചീരി മനു (31) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.