പട്ടാമ്പി : കേരഗ്രാമമായി മാറാനൊരുങ്ങുകയാണ് മുതുതല. കാർഷികവികസന കർഷകക്ഷേമവകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി, മുതുതല ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കും. 250 ഹെക്ടർ ഉള്ള ഒരു ക്ലസ്റ്റർ, ഒരു യൂണിറ്റ് എന്നുകണക്കാക്കിയാണ് കേരഗ്രാമം നടപ്പാക്കുന്നത്. ഒരു ഹെക്ടറിൽ 175 തെങ്ങ് എന്നനിലയിൽ 43,750 തെങ്ങുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. സമഗ്ര തെങ്ങുകൃഷി വികസനത്തിന് ജലസേചനത്തിനായി കിണർ, പമ്പ് സെറ്റ്, തെങ്ങുകയറ്റയന്ത്രം, കമ്പോസ്റ്റ് യൂണിറ്റ് എന്നിവയാണ് കേരഗ്രാമത്തിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ നടപ്പാക്കുന്നത്. 30-ന് ഉച്ചയ്ക്ക് 12-ന് പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.