പൊള്ളാച്ചി : ഉദുമൽപ്പേട്ടയിൽ യുവതി ആംബുലൻസിൽ പ്രസവിച്ചു. ബിഹാർ സ്വദേശി സുനിലിന്റെ ഭാര്യ റീത്തയാണ്‌ പ്രസവിച്ചത്‌. പുലർച്ചെ യുവതിക്ക്‌ പ്രസവവേദന വന്നതിനെത്തുടർന്ന്‌ 108 ആംബുലൻസ്‌ വരുത്തി ആശുപത്രിക്ക്‌ പോകുന്ന വഴി പ്രസവിക്കയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന വനിതാസഹായി പർവീണും ഡ്രൈവർ സാമികണ്ണും അമ്മയെയും കുട്ടിയെയും ഉദുമൽപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും ഭർത്താവും ഉദുമൽപ്പേട്ട കോട്ടമംഗലത്തിലുള്ള കോഴിഫാമിലെ ജോലിക്കാരാണ്‌.