മുതുതല : നാലങ്ങാടി ഇ.എം.എസ്. ലൈബ്രറി ആൻഡ്‌ റിക്രിയേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വാർത്താരചന പരിശീലനക്ലാസ് സംഘടിപ്പിച്ചു. എം. മണികണ്ഠൻ ഉദ്ഘാടനംചെയ്തു. എം. ഗോപിനാഥൻ ക്ലാസിന് നേതൃത്വംനൽകി. കെ.വി. ഗോവിന്ദൻകുട്ടി, എം. സുധീർ, എം. മുരളീധരൻ, വി. സുരേഷ്‌കുമാർ, സി. പ്രസന്ന, എം.പി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.