കോയമ്പത്തൂർ : സൂലൂർ എക്സലൻസ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആർ.വി.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഐ ഫൗണ്ടേഷൻ ആശുപത്രിയുടെ സഹകരണത്തോടെ നേത്രചികിത്സാക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് സർവീസ് കോ-ഓർഡിനേറ്റർ ജോട്ടി കുരിയൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു.

കോളേജ് സെക്രട്ടറി പ്രൊഫ. സാറാമ്മ സാമുവേൽ, പ്രിൻസിപ്പൽ ഡോ. ടി. ശിവകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. എം.പി. അയ്യപ്പദാസ്, മീഡിയാ മാനേജർ സമന്യുസതീഷ്, ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ എസ്. സുന്ദരം, സെക്രട്ടറി സുന്ദരരാജ്, ട്രഷറർ സെന്തിൽ, ചാർട്ടർ പ്രസിഡന്റ്‌ എൻ.എ. ഹക്കീം എന്നിവർ സംസാരിച്ചു. ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.