പട്ടാമ്പി : ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബി.ജെ.പി. ഓങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം നേരിട്ടാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും ഇതിനിടയാക്കാതെ പട്ടിക പുറത്തുവിടണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.