മേട്ടുപ്പാളയം : മേട്ടുപ്പാളയം നഗരസഭാ കമ്മിഷണറായി പി. വിനോദ്കുമാർ ചുമതലയേറ്റു. തിരുച്ചിറപ്പള്ളി കോർപ്പറേഷനിൽനിന്നാണ് മേട്ടുപ്പാളയത്തിലേക്ക് സ്ഥലംമാറി എത്തിയത്. മേട്ടുപ്പാളയം പോലീസ് ഇൻസ്പെക്ടരായി തൂത്തുക്കുടി ജില്ലയിൽനിന്ന് ഷൺമുഖം, കാരമട പോലീസ് ഇൻസ്പെക്ടറായി പി. കുമാർ എന്നിവരും ചുമതലയേറ്റു.