സേലം : ത്രിച്ചങ്കോടിനടുത്ത് ഭാര്യയെക്കൊന്ന കേസിൽ തൊഴിലാളിക്ക് ജീവപര്യന്തം തടവ് വിധിച്ചു. തോക്കവാടി പരമശിവ കൗണ്ടംപാളയത്തിലെ കൈത്തറിത്തൊഴിലാളിയായ രവി (45) ക്കാണ് ശിക്ഷ.

ഇയാളുടെ ഭാര്യ ലത (38)യെ കൊന്നതിനാണ് ശിക്ഷ. വനിതാ സ്വാശ്രയസംഘം പ്രസിഡന്റായിരുന്ന ലത കൈവശംെവച്ചിരുന്ന സംഘത്തിന്റെ പണം മദ്യപിക്കുന്നതിനായി രവി എടുത്തതിനാൽ ഇരുവരും വഴക്കിട്ട് പിരിഞ്ഞ് താമസിക്കയായിരുന്നു. 2015 ജനുവരി 6-ാം തീയതി ജോലികഴിഞ്ഞ് മടങ്ങിവന്ന ലതയെ രവി തടികൊണ്ട്‌ മർദിച്ചു. ഗുരുതര പരിക്കേറ്റ ലത മരിച്ചു. ത്രിച്ചങ്കോട് പോലീസ്‌ രവിയെ അറസ്റ്റ് ചെയ്തു. നാമക്കൽ വനിതാകോടതിയാണ് രവിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്.