പാലക്കാട്‌ : സ്റ്റേഡിയം ബസ്‌സ്റ്റാൻഡിന്‌ സമീപമുള്ള എം.ഇ.എസ്‌. വനിതാ കോളേജിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ ഡിഗ്രി, പി.ജി. കോഴ്‌സുകൾക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ളസ്‌വൺ കോഴ്‌സിനും പ്രവേശനം ആരംഭിച്ചു. ഇംഗ്ലീഷ്‌, ഹിസ്റ്ററി, ഇക്കണോമിക്സ്‌ വിഷയങ്ങളിൽ ബി.എ., എം.എ. കോഴ്‌സുകൾക്കും ബി.കോം, എം.കോം കോഴ്‌സുകൾക്കുമാണ്‌ പ്രവേശനം. സ്കോൾ കേരളയുടെ പ്ലസ്‌വൺ ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌ ബാച്ചിനും പ്രവേശനം ആരംഭിച്ചിട്ടുണ്ടെന്ന്‌ പ്രിൻസിപ്പൽ പി. അനിൽ അറിയിച്ചു. ഫോൺ: 9446346767, 0491-2546767.