ചിറ്റൂർ : നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പ്രവൃത്തികൾ വിലയിരുത്താനും വേഗത്തിലാക്കാനുമായി മന്ത്രിതലത്തിൽ ചർച്ചനടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും വൈദ്യുതിവകുപ്പ് മന്ത്രിയും ചിറ്റൂർ എം.എൽ.എ.യുമായ കെ. കൃഷ്ണൻകുട്ടിയുമാണ് തിരുവനന്തപുരത്ത് ചർച്ചനടത്തിയത്.

സംസ്ഥാന ബജറ്റ്, കിഫ്ബി, റീബിൽഡ് കേരള എന്നിവയിലുൾപ്പെടുത്തി മണ്ഡലത്തിൽ നടത്തുന്ന 17 പ്രവൃത്തി ത്വരപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌ ഉറപ്പുനൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് ചർച്ചയിൽ പങ്കെടുത്തു.