കോയമ്പത്തൂർ : അവിനാശിറോഡ് മേൽപ്പാലം വീതികൂട്ടി വിപുലപ്പെടുത്തുന്ന ജോലി 2024 ആകുമ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് നിർമാണപ്രവർത്തനം വിലയിരുത്താൻ നടത്തിയ യോഗത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ.വി. വേലു അറിയിച്ചു.

10.10 കിലോമീറ്റർ വരുന്നതാണ് മേൽപ്പാലം. 1.157 കോടി രൂപയുടേതാണ് പദ്ധതി. നാലുവരിപ്പാതയാണ് മേൽപ്പാലത്തിൽ ഉണ്ടാവുക. നഗരത്തിൽ ഉപ്പിലിപാളയം മുതൽ ഗോർഡ്‍വിൻവരെ നീണ്ടതാണ് മേൽപ്പാലം.