രോഗമുക്തി 1,052

പാലക്കാട് : ജില്ലയിൽ ചൊവ്വാഴ്ച 749 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ 525 പേർ, ഉറവിടമറിയാതെ രോഗം ബാധിച്ച 218 പേർ, ആറ്‌ ആരോഗ്യപ്രവർത്തകർ എന്നിവരുൾപ്പെടും. 1,052 പേർ രോഗമുക്തി നേടി. ആകെ 6,725 പരിശോധന നടത്തിയതിലാണ് 749 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 11.13 ശതമാനമാണ് ചൊവ്വാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക്.

ഇതോടെ, ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,162 ആയി.