പാലക്കാട് : 'വിധിദിനംമുതൽ ചതിദിനംവരെ' എന്ന പേരിൽ വാളയാർ സഹോദരിമാരുടെ മാതാപിതാക്കൾ അനുഷ്ഠിക്കുന്ന സത്യാഗ്രഹസമരത്തിന് പിന്തുണയുമായി കെ.എസ്.യു.

ബുധനാഴ്ച കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് സമരപ്പന്തൽ സന്ദർശിച്ചു. സംസ്ഥാന അന്വേഷണ ഏജൻസിയിൽനിന്ന്‌ കൊല്ലപ്പെട്ട പെൺകുഞ്ഞുങ്ങൾക്ക് നീതിലഭിക്കില്ലെന്നും അന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് 31-ന് വാളയാറിൽ 24 മണിക്കൂർ ഉപവാസസമരം അനുഷ്ഠിക്കുമെന്നും അഭിജിത്ത് പറഞ്ഞു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, അരുൺശങ്കർ പ്ലാക്കാട്ട്, അജാസ് കുഴൽമന്ദം, ഡാനിഷ് കരിമ്പാറ, നിഖിൽ കണ്ണാടി, പ്രിൻസ് ആനന്ദ്, ശ്യാം ദേവദാസ്, ഗിരീഷ് ഗുപ്ത, സനൂപ്, മുരളി, സതീഷ്, സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.