ശ്രീകൃഷ്ണപുരം : പ്രഥമ നിളാപുരസ്‌കാരം നേടിയ അരിയൂർ രാമകൃഷ്ണനെ അഖിലകേരള റേഡിയോ ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാക്കമ്മിറ്റി ആദരിച്ചു. നടൻ ദാസ് പള്ളിപ്പുറം ഉദ്ഘാടനംചെയ്തു. വി.എ. അമൃത അധ്യക്ഷയായി. സെക്രട്ടറി ടോമി ഫിലിപ്പ്, എം.പി. രാജേഷ്, പി.എസ്. സരിഗ എന്നിവർ സംസാരിച്ചു.