കുഴൽമന്ദം : കൊട്ടാരപ്പടി പൗരസമിതിയും തണ്ണീരങ്കാട് ദേശവും വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനംചെയ്തു. ബാബു മാരാത്ത് അധ്യക്ഷനായി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. അശോകൻ, കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനിയർ എം. സെറീനാ ബാനു എന്നിവരെ ആദരിച്ചു. കെ.ഡി. പ്രസേനൻ എം.എൽ.എ., പി. മോഹനകൃഷ്ണൻ, ഷെരിൻ മന്ദിരാട്, പി. ഉണ്ണികുമാർ, പ്രജോഷ് കുനിശ്ശേരി, ചിത്രാ രമേഷ്, പി. രഞ്ജിത്ത്, എന്നിവർ സംസാരിച്ചു.