പട്ടാമ്പി : ഷൊർണൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ വല്ലപ്പുഴ ഗവ. ഹൈസ്‌കൂളിൽ നടന്ന സുരീലി ഹിന്ദി അധ്യാപക ശാക്തീകരണപരിപാടി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾലത്തീഫ് അധ്യക്ഷനായി.

ആർ.പി. സരിത വിഷയാവതരണം നടത്തി. ഷൊർണൂർ ബി.പി.സി. അജിത് ശങ്കർ, വാർഡംഗം നുസൈബ മുത്തുട്ടി, പ്രധാനാധ്യാപിക ഫാത്തിമ, പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീൻ, പ്രദീപ്, പ്രിയ തുടങ്ങിയവർ സംസാരിച്ചു.