പാലക്കാട് : മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലിറങ്ങിയ 1,596 പേർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ജില്ലയിൽ ചൊവ്വാഴ്‌ച പോലീസ് നടത്തിയ പരിശോധനയിൽ 118 കേസ് രജിസ്റ്റർ ചെയ്‌തു. ഇത്രയും കേസുകളിലായി 130 പേരെ അറസ്റ്റ് ചെയ്തു. 226 വാഹനങ്ങളും പിടിച്ചെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി സെക്ടറൽ മജിസ്‌ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ 52 നിയമലംഘനങ്ങൾ കണ്ടെത്തി. 17 പേരാണ് പരിശോധന നടത്തിയത്.