കൊപ്പം : പഞ്ചായത്തിലെ 16-ാം വാർഡിലെ ഈർക്കിലിക്കുന്ന് പ്രദേശത്ത് കൊപ്പം അഭയത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രദേശം പൂർണമായും അടച്ചുപൂട്ടിയ സാഹചര്യത്തിലായിരുന്നു കിറ്റ് വിതരണം നടത്തിയത്. ചെയർമാൻ പി. കൃഷ്ണൻ, പി. ഫൈസൽ ബാബു, മുരളി തുടങ്ങിയവർ നേതൃത്വംനൽകി.