പാലക്കാട് : ബുധനാഴ്ചത്തെ ജില്ലാ കോവിഡ് അവലോകനത്തിൽ മങ്കര, പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിൽമാത്രം കോവിഡ് സ്ഥിരീകരണനിരക്ക് അഞ്ച് ശതമാനത്തിൽ ത്താഴെ. ആറ് നഗരസഭകളുൾപ്പെടെ 68 തദ്ദേശസ്ഥാപനങ്ങളിൽ രോഗസ്ഥിരീകരണ നിരക്ക് 15 ശതമാനത്തിൽ കൂടുതലാണ്. കഴിഞ്ഞതവണത്തെപ്പോലെ പുതുശ്ശേരി പഞ്ചായത്തിൽ ഈ ആഴ്ചയും നിരക്ക് അഞ്ചുശതമാനത്തിൽത്താഴെ തുടരുന്നുവെന്ന ആശ്വാസമുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് പുതിയ കണക്കുകൾ.

21 മുതൽ 27 വരെയുള്ള രോഗസ്ഥിരീകരണ നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ വ്യാഴാഴ്‌ച മുതൽ അതത് വിഭാഗത്തിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

എല്ലാ വിഭാഗങ്ങളിലും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയന്ത്രങ്ങൾ കർശനമായി നടപ്പാക്കും.

കാറ്റഗറി (ഡി) - ടി.പി.ആർ 15 % മുകളിൽ

) തിരുവേഗപ്പുറ 2) കൊപ്പം 3) എലവഞ്ചേരി 4) വണ്ടാഴി 5) ചളവറ 6) കുമരംപുത്തൂർ 7) വിളയൂർ 8) തെങ്കര 9) കോട്ടോപ്പാടം 10) ഓങ്ങല്ലൂർ 11) നാഗലശ്ശേരി 12) വല്ലപ്പുഴ 13) അലനല്ലൂർ 14) പല്ലശ്ശന 15) മുതലമട 16) തൃത്താല 17) പരുതൂർ 18) മേലാർകോട് 19) പിരായിരി 20) ഒറ്റപ്പാലം നഗരസഭ 21) കാവശ്ശേരി 22) പട്ടാമ്പി നഗരസഭ 23) കരിമ്പ 24) അയിലൂർ 25) മുതുതല 26) കോട്ടായി 27) കൊല്ലങ്കോട് 28) കപ്പൂർ 29) അനങ്ങനടി 30) ഷൊർണൂർ നഗരസഭ 31) തൃക്കടീരി 32) കരിമ്പുഴ 33) ചാലിശ്ശേരി 34 ) മണ്ണാർക്കാട് നഗരസഭ 35 ) പുതുക്കോട് 36) നെല്ലായ 37) ശ്രീകൃഷ്ണപുരം 38) കുഴൽമന്ദം 39 ) എരിമയൂർ 40) പെരുവെമ്പ് 41) ചെർപ്പുളശ്ശേരി നഗരസഭ 42) അഗളി 43) അമ്പലപ്പാറ 44) കാഞ്ഞിരപ്പുഴ 45) കൊടുമ്പ് 46) വടക്കഞ്ചേരി 47) കുത്തനൂർ 48) എരുത്തേമ്പതി 49) തിരുമിറ്റക്കോട് 50) മുണ്ടൂർ 51) വാണിയംകുളം 52) പുതുപ്പരിയാരം 53) കടമ്പഴിപ്പുറം 54) കുലുക്കല്ലൂർ 55) കണ്ണമ്പ്ര 56) വടകരപ്പതി 57) ആലത്തൂർ 58) കിഴക്കഞ്ചേരി 59) ആനക്കര 60) അകത്തേത്തറ 61)

ചിറ്റൂർ-തത്തമംഗലം നഗരസഭ 62) നല്ലേപ്പിള്ളി 63) തച്ചനാട്ടുകര 64) പൂക്കോട്ടുകാവ് 65) എലപ്പുള്ളി 66) തരൂർ 67) ലക്കിടി-പേരൂർ 68) പട്ടിത്തറ

കാറ്റഗറി (സി) - ടി.പി.ആർ 10 മുതൽ 15 ശതമാനം വരെ

) ഷോളയൂർ 2) പെരിങ്ങോട്ടുകുറിശ്ശി 3) തേങ്കുറിശ്ശി 4) കോങ്ങാട് 5) പുതൂർ 6) മലമ്പുഴ 7) കാരാകുറിശ്ശി 8) കണ്ണാടി 9) നെന്മാറ 10) പാലക്കാട് നഗരസഭ 11) കേരളശ്ശേരി 12) മരുതറോഡ് 13) പൊൽപ്പുള്ളി 14) മാത്തൂർ 15) കൊഴിഞ്ഞാമ്പാറ 16) പട്ടഞ്ചേരി 17) തച്ചമ്പാറ 18) മണ്ണൂർ 19) പറളി 20) വടവന്നൂർ

കാറ്റഗറി (ബി) - ടി.പി.ആർ അഞ്ച് മുതൽ ‍ 10 ശതമാനം വരെ

1) കൊടുവായൂർ 2) പുതുനഗരം 3) പെരുമാട്ടി 4) വെള്ളിനേഴി 5) നെല്ലിയാമ്പതി

കാറ്റഗറി (എ) - ടി.പി.ആർ അഞ്ച് ശതമാനത്തിന് താഴെ

1) മങ്കര 2)പുതുശ്ശേരി.