പൊള്ളാച്ചി : രണ്ടിടങ്ങളിലായി 2,300 കിലോഗ്രാം റേഷനരി പിടിച്ചു. സൂളേശ്വരൻപട്ടിയിൽ കാറിൽ കടത്തുകയായിരുന്ന 1,100 കിലോഗ്രാം റേഷനരി പിടിച്ചു. വാഹനപരിശോധന നടത്തുമ്പോൾ പിടിയിലാവുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന പാലക്കാട്‌ ചിറ്റൂർ സ്വദേശികളായ ശരവണകുമാർ (25), സുഭാഷ്‌ (25) എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. വേറെ കേസിൽ അതിർത്തിപ്രദേശമായ ആനമല ആലങ്കടവിൽ കാറിൽ കടത്തുകയായിരുന്ന പാലക്കാട്‌ വണ്ണാമടസ്വദേശി ബാലാജി (30), ആരിഫ്‌ (27) എന്നിവരെ അറസ്റ്റ്‌ ചെയ്തു. പോലീസ്‌ വാഹനപരിശോധന നടത്തുമ്പോൾ പിടിയിലാവുകയായിരുന്നു. പോലീസ്‌ കേസ്‌ അന്വേഷിച്ചുവരുന്നു.