പാലക്കാട് : കർഷകസമരത്തിന് ഐക്യദാർഢ്യമറിയിച്ച് കർഷക കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം നടന്ന ധർണയിൽ നിയോജകമണ്ഡലം പ്രസിഡന്റ് പി. പ്രസാദ് അധ്യക്ഷനായി. ജി. ശിവരാജ്, വി. രാമചന്ദ്രൻ, എ. രാമദാസ്, ബോബൻ മാട്ടുമന്ത, സി. സ്വാമിനാഥൻ, പങ്കജാക്ഷൻ, സുനിൽ, പി.എച്ച്. മുസ്തഫ, വേണുദാസ്, വിനേഷ് എന്നിവർ സംസാരിച്ചു.

പാലക്കാട് : ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റെയിൽവേ ട്രേഡ് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ പാലക്കാട്‌ ജങ്‌ഷൻ റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ കേന്ദ്ര വൈസ് പ്രസിഡന്റ്‌ കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

കെ.സി. ജെയിംസ്, എസ്.എം.എസ്. മുജീബ് റഹ്‌മാൻ, വി. ഉണ്ണിക്കൃഷ്ണൻ, പി. മൂർത്തി, വേണുഗോപാൽ, കെ. ഉദയഭാസ്‌കർ, ജയഘോഷ്, ബാലകൃഷ്ണൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു.