ഷൊർണൂർ : പട്ടികജാതി-പട്ടികവർഗ കോർപ്പറേഷന്റെ ഉപകാര്യാലയം പടിഞ്ഞാറൻ മേഖലയിൽ തുടങ്ങണമെന്നാവശ്യപ്പെട്ട് പി. മമ്മിക്കുട്ടി എം.എൽ.എ.യ്ക്ക് കേരള ദളിത് ഫോറം നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ്‌ ചോലയിൽ വേലായുധന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. സംസ്ഥാന ട്രഷറർ കെ.പി. ശശീന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ മണികണ്ഠൻ ചെമ്പ്ര, സുരേഷ് പൂലേരി എന്നിവർ പങ്കെടുത്തു.