കൊടുവായൂർ : നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. കൊടുവായൂർ കാക്കയൂർ കല്ലോട് വിജയന്റെ മകൻ ഷിബിനാണ് (25) പരിക്കേറ്റത്. തിങ്കളാഴ്ചരാത്രി ഏഴോടെ കൊടുവായൂർ-പല്ലാവൂർ പാതയിൽ തകരക്കാടിനു സമീപത്തു വെച്ചാണ് അപകടം നടന്നത്. കൊടുവായൂരിൽ നിന്നു വീട്ടിലേക്ക് വരികയായിരുന്ന ഷിബിൻ ഓടിച്ച ബൈക്ക് പാതയോരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഷിബിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.