വണ്ടാഴി : കീഴ്‌പ്പാലയിൽ വീട് കത്തിനശിച്ചു. കീഴ്‌പ്പാല മല്ലംകോട്ടുപറമ്പിൽ ബാലകൃഷ്ണന്റെ വീടാണ് കത്തിനശിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഈ സമയത്ത് എല്ലാവരും പുറത്തായിരുന്നതിനാൽ ആളപായം ഒഴിവായി. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

ആധാരം, ബാങ്ക് രേഖകൾ, ആധാർ കാർഡ്, അലമാരയിൽ സൂക്ഷിച്ചിരുന്ന 22,000 രൂപ, ടി.വി, ഫ്രിഡ്ജ്, തുടങ്ങിയവയെല്ലാം പൂർണമായും നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുപ്പിൽനിന്ന് തീ പടർന്നതായാണ് കരുതുന്നത്.