ദിണ്ടിക്കൽ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്രാസ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ ദിണ്ടിക്കലിലെ അൽവാറീസ് മാർ യൂലിയോസ്‌ ഓർത്തഡോക്സ്‌ സെൻററിൽ പരിശുദ്ധ പിതാവിന്‍റെ 98-ാമത് ഓർമപ്പെരുന്നാൾ വ്യാഴാഴ്ച. മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മുഖ്യ കാർമികത്വം വഹിക്കും.

പെരുന്നാളിനോടനുബന്ധിച്ച് പുതുതായി പണികഴിപ്പിച്ച വൈദികമന്ദിരത്തിന്റെ കൂദാശ അദ്ദേഹം നിർവഹിക്കും. വൈകിട്ട് 5-ന് വൈദികമന്ദിരത്തിന്റെ കൂദാശ, 6-ന് സന്ധ്യാനമസ്കാരം, 6.45-ന് വിശുദ്ധ കുർബാന, 8.45-ന് ആശീർവാദം, 9 മണിക്ക് സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുമെന്ന് ഇടവകവികാരി ഫാ. ലിനു ലൂക്കോസ് അറിയിച്ചു.