പൊള്ളാച്ചി : ആനമലയിൽ പതിനേഴുകാരിയെ വിവാഹംചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. തിരുച്ചെന്തൂരിലെ രാജ് (20) ആണ് അറസ്റ്റിലായത്.

ബിരുദവിദ്യാർഥിയായ പതിനേഴുകാരിയെ ഇൻസ്റ്റാഗ്രാം മുഖേന യുവാവ് പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ 22 മുതൽ വിദ്യാർഥിനിയെ വീട്ടിൽനിന്ന് കാണാതായി. തുടർന്ന്, പോലീസിൽ പരാതിനൽകിയതനുസരിച്ച് കേസെടുത്ത് അന്വേഷിച്ച് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവാവ് വിദ്യാർഥിനിയെ പൊള്ളാച്ചിയിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ഒരു ക്ഷേത്രത്തിൽവെച്ച് താലിചാർത്തി വിവാഹംകഴിച്ച് കൂടെ താമസിപ്പിക്കയായിരുന്നു. കേസ് വനിതാ സെല്ലിന് കൈമാറി.