പാലക്കാട് : നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 84 ലക്ഷം രൂപ വകയിരുത്തി. ഇതിന്റെ ദർഘാസ് നടപടികൾ നടത്തി പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് നഗരസഭാധ്യക്ഷ പ്രിയ അജയൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിദ്യാഭ്യാസ-കലാകായികകാര്യ സ്ഥിരംസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗങ്ങൾ ചേർന്ന് പരിശോധിക്കാനും തീരുമാനിച്ചു.

യോഗത്തിൽ സ്ഥിരം സമിതി ചെയർമാൻ പി. സാബു അധ്യക്ഷനായി.

നഗരസഭാധ്യക്ഷ പ്രിയ അജയൻ, സ്ഥിരം സമിതി അംഗങ്ങളായ വിശ്വനാഥൻ, സിന്ധു, അനുപമ നായർ, കുമാരി, അനിത, പ്രഭ മോഹൻ, വിബിൻ, നഗരസഭ സെക്രട്ടറി, എൻജിനീയറിങ് വിഭാഗം സൂപ്രണ്ട്, ഹെൽത്ത് സൂപ്പർവൈസർ, വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ, പി.ടി.എ. പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.