പാലക്കാട് : പാലക്കാട് നഗരസഭയുടെ മാസ്റ്റർപ്ലാൻ എത്രയും വേഗം അംഗീകരിച്ചുകിട്ടുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് ലൈസൻസ്‍ഡ് എൻജിനീയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ ഫെ‍ഡ്) ആവശ്യപ്പെട്ടു. നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും നാല് വർഷം കഴിഞ്ഞിട്ടും മാസ്റ്റർപ്ലാനിന്റെ കാര്യത്തിൽ യാതൊരു പുരോഗതിയുമായിട്ടില്ലെന്നും ലെൻസ്‌ഫെഡ് സ്ഥാപക ജന. സെക്രട്ടറി ആർ.കെ. മണിശങ്കർ, ജില്ലാ സെക്രട്ടറി ആർ. മോഹൻദാസ്, ഏരിയാ പ്രസിഡന്റ് ആർ. രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ലെൻസ്‌ഫെഡ് പാലക്കാട് ഏരിയാ കമ്മിറ്റി പാലക്കാട് നഗരസഭയുടെ കരട് മാസ്റ്റർ പ്ലാനിനെക്കുറിച്ച് സമഗ്രമായി പഠനം നടത്തുകയും നിർദേശങ്ങളുടെ രേഖ 2017 ഫെബ്രുവരി 16-ന് കഴിഞ്ഞ നഗരസഭ ഭരണസമിതി അധികൃതർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. കക്ഷിരാഷ്‌ട്രീയം മറന്ന് മാസ്റ്റർപ്ലാൻ അംഗീകരിക്കുന്നതിനായി നടപടിസ്വീകരിക്കണമെന്നും ലെൻസ്‌ ഫെഡ് ആവശ്യപ്പെട്ടു.