ഒറ്റപ്പാലം : പെൻഷൻകുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. വാസുദേവനുണ്ണി അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം കെ.പി. രാമകൃഷ്ണൻ, കെ. സുന്ദരേശൻ, പി. കൃഷ്ണൻകുട്ടി, എൻ.പി. കോമളം, ടി. രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു.