പാലക്കാട് : വേലന്താവളം ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ മരിച്ച അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. അസറിന്റെ സഹോദരി വി. ദിൽറൂബയ്ക്ക് ആശ്രിതനിയമനത്തിന് അനുമതിയായി. വരുമാനപരിധിയിൽ ഇളവ് നൽകി മോട്ടോർവാഹനവകുപ്പിൽ എൽ.ഡി.സി.യായാണ് നിയമനം. 2020 മാർച്ച് 19-നാണ്‌ അസർ മരിച്ചത്.